സ്വന്തം ലേഖകന്‍: ചരിത്ര പാഠപുസ്തകങ്ങളില്‍ തിരുത്തല്‍. 1817 ലെ പൈക കലാപം ഇനി ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്ര സമരമാകും. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ 1817 ലെ പൈക കലാപം ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരില്‍ പാഠപുസ്?തകത്തില്‍ ചേര്‍ക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ?പൈക കലാപത്തി???ന്റെ സ്?മരണ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ നീക്കിവെക്കുമെന്നും മന്ത്രി അറിയിച്ചു.
ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ 1817 ല്‍ ഒഡീഷയില്‍ നടന്ന കലാപമാണ് പൈക ബിദ്രോഹ (പൈക കലാപം) എന്നറിയപ്പെടുന്നത്. കമ്പനിയുടെ സൈന്യം കലാപത്തെ അടിച്ചമര്‍ത്തുകയും കലാപകാരികളെ തുരുത്തുകയും ചെയ്തു. ബ്രിട്ടീഷുകാര്‍”ശിപായി ലഹള’ എന്ന് വിശേഷിപ്പിച്ച 1857 ലെ കലാപത്തെയാണ് നിലവില്‍ ഒന്നാം സ്വാതന്ത്ര്യ സമരമായി കണക്കാക്കുന്നത്.
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ പൈക ബിദ്രോഹ ചരിത്ര പാഠപുസ്തകങ്ങളില്‍ ഇടം പിടിക്കുന്നത് 1817 ലെ യഥാര്‍ഥ ചരിത്രം വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതിനാലാണെന്ന് മന്ത്രി പ്രകാശ്? ജാവദേക്കര്‍ പറഞ്ഞു. പൈക കലാപത്തെ ഒന്നാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല