അപ്പച്ചന്‍ കണ്ണഞ്ചിറ
എറണാകുളം ജില്ലയിലെ സമീപ പഞ്ചായത്തുകളായ പൈങ്ങോട്ടൂര്‍-പോത്താനിക്കാട് മേഖലയില്‍നിന്നുള്ള പ്രവാസി കുടുംബങ്ങളുടെ സംഗമം ജൂണ്‍ 3 , 4 തീയതികളില്‍ ബര്‍മിംഗ് ഹാമില്‍ നടക്കും.തങ്ങളുടെ ആത്മബന്ധം പ്രവാസിലോകത്തും തുടര്‍ന്ന് പോവുന്നതിനും നാടിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നതിനും വേണ്ടി വിപുലമായ പരിപാടികളോടെ രണ്ടു ദിവസങ്ങളിലായി നടത്തുന്ന കുടുംബമേള ആഹ്ലാദകരവും അവിസ്മരണീയവുമാവുമെന്ന് സംഘാടകരായ റോയി ജോര്‍ജും ,ബെന്നി നെടുങ്ങാട്ടും ,ചിത്രാ ബെന്നിയും പ്രത്യാശ പ്രകടിപ്പിച്ചു.
ജൂണ്‍ 3 വെള്ളിയാഴ്ച ഉച്ചയോടെ ബിര്‍മിംഗ് ഹാമില്‍ എത്തിച്ചേരുന്ന കുടുംബങ്ങള്‍ രണ്ടു മണിക്ക് തങ്ങളുടെ വിനോദസഞ്ചാരം ആരംഭിക്കും.രാത്രിയില്‍ സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.ജൂണ്‍ 4 ശനിയാഴ്ച രാവിലെ പത്തു മണിക്ക് യാര്‍ഡ്‌ലിയില്‍ കുടുംബമേള ആരംഭിക്കും.കുടുംബങ്ങളുടെ പരിചയം പുതുക്കല്‍,ആകര്‍ഷങ്ങളായ കലാപരിപാടികള്‍,പ്രാദേശിക പരിജ്ഞാന ക്വിസ്,ഫാമിലി ഫണ്‍ ഗെയിംസ്,കോമഡി സ്കിറ്റുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുടുംബമേളക്ക് ഉത്സവപ്രതീതി നല്‍കും.
പൈങ്ങോട്ടൂര്‍-പോത്താനിക്കാട് മേഖലകളില്‍നിന്ന് വിവാഹംകഴിച്ച് പോയവര്‍ക്കും ജോലിസംബന്ധമായ ആവശ്യങ്ങള്‍ മൂലം താമസം മാറ്റിയവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാമെന്ന് സംഘാടകസമിതി അറിയിച്ചു.
സംഗമവേദി
Yardley ,Near Birmingham B33 8SX
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയി കുറ്റപ്പിള്ളില്‍-07825446897),
ബെന്നി നെടുങ്ങാട്ട് -07838959105),
ബെന്നി കളപ്പുര (ചിത്രാ ബെന്നി ) 07846 527019
എന്നിവരെ ബന്ധപ്പെടണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല