സ്വന്തം ലേഖകന്‍: സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു; പ്രമുഖ പാക് നടിയെ ആക്രമികള്‍ വെടിവച്ചു കൊന്നു. സുംബുള്‍ ഖാന്‍(25) എന്ന പത്താന്‍ നടിയാണ് ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകികളെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഞായറാഴ്ച വൈകിട്ട് നടിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗ സംഘം തങ്ങളുടെ പരിപാടിക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. നടി ഇത് നിരസിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ വെടിയുര്‍ത്തശേഷം കടന്നുകളഞ്ഞു. നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്താന്‍ ഗായിക ഗസാല ജാവേദിനെയും പിതാവിനെയും കൊലപ്പെടുത്തിയ കുറ്റത്തിനു വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച ജഹാംഗീര്‍ ആണ് അക്രമികളില്‍ ഒരാളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഗസാലയുടെ മുന്‍ ഭര്‍ത്താവാണ് ജഹാംഗീര്‍. ഗസാലയുടെ കുടുംബവുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിനെത്തുടര്‍ന്ന് ഇയാളെ ലാഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല