സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരനായ ഹാഫിസ് സയിദിനെ, കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാക് പൗരന്‍ എന്നാണു ജനറല്‍ ഖമര്‍ ബജ്വ വിശേഷിപ്പിച്ചത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഹാഫിസിനെ ആഗോഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഇസ്ലാമാബാദില്‍ സെനറ്റ് കമ്മിറ്റിയില്‍ സംസാരിക്കവെയായിരുന്നു പാക്കിസ്ഥാനിലെ എല്ലാ പൗരന്‍മാരെയും ഹാഫിസ് സയിദിനൊപ്പം തുലനം ചെയ്തുകൊണ്ട് സൈനിക മേധാവി പരാമര്‍ശം നടത്തിയത്. ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തോയ്ബയ്ക്കും ജമാത് ഉദ് ദവയ്ക്കും മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൈനിക മേധാവിയും പരോക്ഷ പിന്തുണ നല്‍കിയിട്ടുള്ളത്.
ഫൈസാബാദില്‍ തീവ്ര മുസ്ലിം സംഘടനകള്‍ നടത്തിയ സമരത്തില്‍ സൈന്യത്തിനു പങ്കുണ്ടെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ താന്‍ സൈനിക മേധാവി പദവിയില്‍നിന്ന് ഒഴിയാന്‍ തയാറാണെന്നും ഖമര്‍ ബജ്വ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല