സ്വന്തം ലേഖകന്‍: യുഎസിന്റെ വിരട്ടല്‍ ഫലിച്ചു, അഞ്ചു വര്‍ഷം മുമ്പ് പാക് ഭീകരര്‍ ബന്ദികളാക്കിയ യുഎസ് വനിതയേയും ഭര്‍ത്താവിനേയും കുട്ടികളേയും പാക് സൈന്യം മോചിപ്പിച്ചു. അഞ്ചു വര്‍ഷം മുന്പ് അഫ്ഗാനിസ്ഥാനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുഎസ് വനിത കാറ്റ്‌ലിന്‍ കോള്‍മനെയും കാനഡക്കാരനായ അവരുടെ ഭര്‍ത്താവ് ജോഷ്വാ ബോയിലിനെയുമാണ് പാക് സൈന്യം ഇടപെട്ടു മോചിപ്പിച്ചത്.
യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് പാക് അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖുറം ഏജന്‍സിയില്‍ നടത്തിയ റെയ്ഡിലാണ് ദമ്പതികളേയും അവരുടെ മൂന്നു കുട്ടികളെയും രക്ഷപ്പെടുത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. താലിബാന്‍ ബന്ധമുള്ള ഹഖാനി ഗ്രൂപ്പാണ് ഇവരെ റാഞ്ചിയതെന്നാണ് കരുതപ്പെടുന്നത്.
യുഎസ് വനിത!യേയും ഭര്‍ത്താവിനേയും കുട്ടികളേയും വാര്‍ത്ത സ്വാഗതം ചെയ്യുന്നതായി പാക്കിസ്ഥാനിലെ യുഎസ് എംബസി വക്താവ് പറഞ്ഞു. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ താവളം നല്‍കുന്നതിന്റെ പേരില്‍ യുഎസ് പാകിസ്താന് അന്ത്യശാസനം നല്‍കുകയും പാക്‌യുഎസ് ബന്ധം വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് ദമ്പതികളെ രക്ഷിക്കാന്‍ പാക് സൈന്യം ഇടപെട്ടതെന്നതു ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല