സ്വന്തം ലേഖകന്‍: ഇന്നലെ ചായക്കടക്കാരന്‍, ഇന്ന് മോഡലിംഗ് രംഗത്തെ താരം, ഒരൊറ്റ ചിത്രം ഒരാളുടെ ജീവിതം മാറ്റിയ കഥ. ഒരൊറ്റ ചിത്രം കൊണ്ട് ഇന്റര്‍നെറ്റിലെ താരമായി മാറിയ നീലകണ്ണുള്ള പാക് ചായക്കടക്കാരന്‍ അര്‍ഷാദ് ഖാന്‍ ഇനി മോഡലിങ് രംഗത്തേക്ക്. ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡ് ഫിറ്റിന്‍ ഡോട്ട് പികെയാണ് അര്‍ഷാദുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
ഇസ്ലാമാബാദിലെ സുന്ദര്‍ ബസാറില്‍ ചായക്കട നടത്തുന്നയാളാണ് പതിനെട്ടുകാരനായ അര്‍ഷാദ്. മുമ്പ് പഴം വില്‍പ്പനയായിരുന്നു ജോലി. നീല ഷര്‍ട്ടിട്ട് ചായ തയ്യാറാക്കുന്ന അര്‍ഷാദിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തീപടര്‍ത്തിയത്. ഇസ്ലാമാബാദിലെ ഫോട്ടോഗ്രാഫറായ ജിയാ അലിയുടേതായിരുന്നു ചിത്രം. ഒക്ടോബര്‍ പതിനാലിന് ജിയാ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി.
പെണ്‍കുട്ടികളുടെ മനസില്‍ മിന്നലാക്രമണം നടത്തുന്ന പാകിസ്താന്റെ ആണവായുധം എന്നാണ് ഇയാളെ സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഇസ്ലാമാബാദിലെ ഇത്വാര്‍ പ്രദേശത്തു ഫോട്ടോവാക്ക് നടത്തുന്നതിനിടെയാണ് ജവേരിയയുടെ കാമറക്കണ്ണുകള്‍ ഇയാളെ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം മറ്റാരോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. #ChaiWala എന്ന ഹാഷ് ടാഗില്‍ ഈ ചിത്രം ട്വിറ്ററില്‍ തരംഗമായത് അമ്പരിപ്പിക്കുന്ന വേഗത്തിലാണ്.
താന്‍ പത്തുവര്‍ഷമായി ചിത്രങ്ങളെടുക്കുന്നുണ്ടെന്നും ആദ്യമായാണ് ഒരു ചിത്രം ഇത്തരത്തില്‍ ഹിറ്റാകുന്നതെന്നും ജവേരിയ പറയുന്നു. സ്ത്രീകള്‍ ഇയാളെ ഇഷ്ടപ്പെടുന്നതായാണ് താന്‍ ഇതിലൂടെ മനസിലാക്കുന്നതെന്നാണ് ജവേരിയയുടെ അഭിപ്രായം. ഇന്ത്യയിലും ചിത്രം തരംഗമായി. ഇന്ത്യയും പാകിസ്താനും സംഘര്‍ഷത്തിന്റെ അതിര്‍ത്തിയിലൂടെ കടന്നുപോകുമ്പോള്‍ ഈ ചിത്രം സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണെന്നാണു ചില പെണ്‍കുട്ടികള്‍ കമന്റ് ചെയ്തു.
ആളുകള്‍ ആവശ്യാര്‍ത്ഥം ജിയാ, അര്‍ഷാദിന്റെ കൂടുതല്‍ ചിത്രം പുറത്തുവിട്ടു. മോഡലിങ്ങിലും അഭിനയത്തിലും താല്‍പ്പര്യമുണ്ടെന്ന് അര്‍ഷാദ് പറഞ്ഞതായും ജിയാ പറഞ്ഞിരുന്നു. ചായക്കടക്കാരന്‍ എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു പരിഭവമില്ലെന്നും യുവാവ് പ്രതികരിച്ചതായി ഫോട്ടോഗ്രാഫര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിചേര്‍ത്തു. എന്തായാലും ഒരൊറ്റ ഫോട്ടോ കൊണ്ട് ജീവിതം മാറിമറിഞ്ഞതിന്റെ അന്ധാളിപ്പിലാണ് അര്‍ഷാദ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല