സ്വന്തം ലേഖകൻ: മുഗൾ രാജാവ് ബാബറിനെയും ടിപ്പു സുൽത്താനെയും പ്രകീർത്തിച്ച് സിനിമ ഇറക്കാനൊരുങ്ങി പാകിസ്താൻ. ഇവരുടെ ജീവിത ചരിത്രം പറയുന്ന മൾട്ടി മില്യൺ ഡോളർ ബയോപിക്ക് വിദേശ രാജ്യങ്ങളുമായി ചേർന്നാണ് നിർമ്മിക്കുന്നത്. സഹീറുദ്ദീൻ ബാബറിന്റെ ജീവിതകഥ സിനിമ ഉസ്‌ബെകിസ്താനുമായും എഴുത്തുകാരൻ മുഹമ്മദ് ഇഖ്ബാലിന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമ ഇറാനുമായും ചേർന്നാണ് നിർമ്മിക്കുന്നത്.
പാക് മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ടിപ്പു സുൽത്താന്റെ ജീവിതം ആസ്പദമാക്കിയ സിനിമയും ഒരുങ്ങുകയാണ്. സിനിമാ ചിത്രീകരണത്തിനായി രാജ്യത്ത് നോ ഒബ്ജക്ട് സർട്ടിഫിക്കേറ്റ് ഉടൻ ലഭിക്കുമെന്നും പാക് മന്ത്രി വ്യക്തമാക്കി. അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന സിനിമകളുടെ റിലീസ് ഉടനുണ്ടാകുമെന്നും പാക് ചാനലുകൾ വ്യക്തമാക്കുന്നു.
പാകിസ്താനി സിനിമയെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ കയ്യടക്കിവെച്ച മുസ്ലീം നേതാക്കളെ പ്രകീർത്തിച്ച് സിനിമ ചിത്രീകരിക്കാൻ പാക് ഭരണകൂടം തീരുമാനിച്ചത്. പാകിസ്താനിലെ അതിമനോഹരമായ പ്രദേശങ്ങൾ ഇതിന് വേണ്ടി ഉപയോഗിക്കുമെന്നും മറ്റ് രാജ്യങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും പാക് മന്ത്രി അവകാശപ്പെടുന്നു.
രാജ്യത്ത് കൂടുതൽ സിനിമാ ഹൗസുകൾ തുറക്കാനാണ് തീരുമാനം. ഇത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായി സിനിമാ തിയേറ്ററുകളും നികുതിയും വെട്ടിക്കുറച്ചിട്ടുണ്ടെന്നും പാക് മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല