സ്വന്തം ലേഖകന്‍: ‘കടന്നു പോ, ഭീകരവാദി!’ മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയ പാക്ക് ഡോക്ടറെ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. 37കാരനായ ഓര്‍ത്തോപീഡിക് സര്‍ജന്‍ നവീദ് യാസിനാണ് ദുരനുഭവുമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് ഡോക്ടര്‍ അപമാനിക്കപ്പെട്ടത്.
മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ പോയതായിരുന്നു പാക്ക് വംശജനായ ഡോക്ടര്‍. അപകടം നടന്നതറിഞ്ഞ് തിടുക്കത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഡോക്ടര്‍. യാത്രക്കിടെ സമീപത്ത് വന്നിരുന്ന മധ്യവയസ്‌കനായ ബ്രിട്ടീഷുകാരനാണ് ഡോക്ടര്‍ക്കു നേരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്.
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് രണ്ടു ദിവസം ആശുപത്രിയില്‍ ചെലവഴിച്ച് ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ വീട്ടിലെത്തി വിശ്രമിച്ച് തിരികെ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ”നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകൂ. നിങ്ങളൊരു ഭീകരനാണ്. നിങ്ങളെപ്പോലുള്ള ആളുകളെ ഇവിടെ ആവശ്യമില്ല” എന്ന് ഡോക്ടറോട് അജ്ഞാതനായ ആള്‍ പറയുന്നത്. തന്റെ രൂപത്തില്‍ നിന്ന് ബ്രിട്ടീഷുകാരനല്ലെന്ന് മനസിലാക്കിയ ശേഷമാണ് അധിക്ഷേപം നടത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു. പടഞ്ഞാറന്‍ യോര്‍ക്ക്‌ഷെയറില്‍ ജനിച്ചു വളര്‍ന്ന നവീദ് യാസിന്റെ വേരുകള്‍ പാകിസ്താനിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല