സ്വന്തം ലേഖകന്‍: സുരക്ഷാ പ്രശ്‌നം, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ 14 ജീവനക്കാരെ ലണ്ടന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. പി.ഐ.എയിലെ 14 ജീവനക്കാരെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ രണ്ടര മണിക്കൂറുകളോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പികെ 785 വിമാനത്തിലെ പൈലറ്റ് അടക്കമുള്ള 14 ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച വിമാനം ലാന്‍ഡ് ചെയ്തയുടനെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്.ഇസ്ലാമാബാദില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനില്‍ എത്തിയ വിമാനത്തിലെ ജീവനക്കാരാണ് ഇവര്‍. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷമാണ് ജീവനക്കാരെ താല്‍ക്കാലികമായി തടഞ്ഞുവച്ചതും ചോദ്യം ചെയ്തതും. വിമാനത്തില്‍ വിശദപരിശോധന നടന്നതായും പി.ഐ.എ (പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്) വക്താവ് മഷ്ഹൂദ് താജ്വാറിനെ ഉദ്ധരിച്ച് പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്തിനാണ് തടഞ്ഞുവെച്ചതെന്ന് അറിയില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ സുരക്ഷ സംബന്ധിച്ച കാരണങ്ങളാലാണ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. വിമാന ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകളും പൊലീസ് പിടിച്ചെടുത്തതായി ജിയോ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല