സ്വന്തം ലേഖകന്‍: പാക് പൊതുതെരഞ്ഞെടുപ്പ് ഇന്ന്; സുരക്ഷയൊരുക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസം. 3.70 ലക്ഷം സൈനികരെയാണു രാജ്യമെങ്ങും വിന്യസിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. നാഷനല്‍ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥികളും നാലു പ്രവിശ്യാ നിയമസഭകളിലേക്കുള്ള 577 സീറ്റുകളിലേക്ക് 8396 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു.
കനത്ത സുരക്ഷയിലാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പെട്ടികളും വോട്ടിങ് സാമഗ്രികളും തലസ്ഥാനത്തു വിതരണം ചെയ്തത്. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും ചില സ്ഥാനാര്‍ഥികള്‍ക്കും എതിരെ ഭീകരരുടെ വധഭീഷണിയുമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയും ഒട്ടേറെ ഭീകരാക്രമണങ്ങളുണ്ടായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ 13നു പ്രചാരണ റാലിക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 151 പേരാണു കൊല്ലപ്പെട്ടത്. പോളിങ് ബൂത്തിനകത്തും പുറത്തും സൈന്യത്തെ വിന്യസിച്ചതില്‍ പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിമര്‍ശനമുന്നയിച്ചു.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിച്ചാണു സൈനികര്‍ പ്രവര്‍ത്തിക്കുകയെന്ന് കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്‌വ വ്യക്തമാക്കി. അതിനിടെ, വനിതാ പോളിങ് കേന്ദ്രങ്ങളില്‍ വനിതാ പോളിങ് ഏജന്റുമാരെ മാത്രമേ അനുവദിക്കൂ എന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ അവസാനനിമിഷം ഉത്തരവിട്ടതിനെ രാഷ്ട്രീയ കക്ഷികള്‍ വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് അഞ്ചു വര്‍ഷം ഭരണം തികച്ചശേഷമാണു തിരഞ്ഞെടുപ്പു നേരിടുന്നത്. ഷരീഫ് അഴിമതിക്കേസില്‍ കഴിഞ്ഞമാസം മുതല്‍ ജയിലിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല