സ്വന്തം ലേഖകന്‍: പാക്ക് ഹാക്കര്‍മാരും മല്ലു സൈബര്‍ സോല്‍ജ്യേഴ്‌സും തമ്മില്‍ ഇന്റര്‍നെറ്റില്‍ പൊരിഞ്ഞ പോരാട്ടം. നേരത്തെ പാക്ക് ഹാക്കര്‍മാര്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകളാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി നശിപ്പിച്ചത്.
തങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് ഫെയ്‌സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട പാക്കിസ്ഥാന്‍ വെബ്‌സൈറ്റുകളുടെ പേരും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഹാക്ക് ചെയ്ത പാക്ക് വെബ്‌സൈറ്റുകളില്‍ പാക്കിസ്ഥാന്‍ പതാക കത്തിക്കുന്ന ചിത്രവും ഇന്ത്യന്‍ സൈബര്‍ ഇടങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഹാക്കര്‍മാരുടെ ശക്തി തിരിച്ചറിയൂ എന്നും എഴുതിയിരിക്കുന്നു. ഓപ്പറേഷന്‍ പാക്ക് സൈബര്‍ സ്‌പെയ്‌സ് എന്നാണ് ഹാക്കര്‍മാര്‍ ഇതിന് പേരിട്ടിരിക്കുന്നത്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമല്ല.
ഇതിനു മുന്‍പും ഈ സംഘം പാക്കിസ്ഥാന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. മുന്‍പ് നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു മല്ലു സൈബര്‍ സോള്‍ജ്യറിന്റെ മറുപടി. ഇന്നലെ രാത്രിയാണ് kerala.gov.in എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സൈറ്റിലേക്ക് നുഴഞ്ഞുകയറിയത്. ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രവും പാക്ക് അനുകൂല സന്ദേശവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല