ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 8 വിക്കറ്റിനു കീഴടക്കിയ പാക്കിസ്ഥാന് സൂപ്പര്‍ എട്ടില്‍ കടന്നു. ഡി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേ ശിന് സൂപ്പര്‍ 8 കളിക്കാന്‍ വേ ണ്ടിയിരുന്നത് 36 റണ്‍സ് ജയം. അതിനവര്‍ 175 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങള്‍ ക്കു ശേഷം അന്താ രാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും തന്റെ അഗ്നി സാന്നിധ്യമറിയിച്ച ഇമ്രാന് നസീറിന്റെ ഉജ്വല പ്രകടനത്തിനു മുന്നില്‍ അതു നിഷ്പ്രഭമായി.
സ്കോര്‍: ബംഗ്ലാദേശ് 175/6, പാക്കിസ്ഥാന് 18.4 ഓവറില്‍ 178/2.
ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തമീം ഇഖ്ബാലി നൊപ്പവും (24) മുഷ്ഫിക്കര്‍ റഹി മി നൊപ്പവും (25) മികച്ച കൂട്ടുകെട്ടുകള്‍ സമ്മാനിച്ചു ഷക്കീബ്(54 പന്തില്‍ 84) . പാക്കിസ്ഥാനു വേണ്ടി യാസിര്‍ അറാഫത്ത് 3 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.11 ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു ഷക്കീബിന്റെ ഇന്നിങ്സ് എങ്കില്‍, ഇമ്രാന് അടിച്ചുകൂട്ടിയത് 9 ഫോറും മൂന്നു സിക്സും.
ബംഗ്ലാദേശിനു ജയിക്കാവുന്ന സ്കോര്‍ ആയി രുന്നെങ്കിലും ഇമ്രാന് പോയകാല പ്രതാപം വീണ്ടെടുത്തപ്പോള്‍ അതു പര്യാപ്തമാകാതെ വന്നു.36 പന്തില്‍ 72 റണ്‍സെടുത്ത ഇമ്രാന് പാക്കിസ്ഥാനു വേണ്ടി മറുപടി കൊടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല