സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഭൂകമ്പം പ്രവചിച്ച് പാക് ചാരസംഘടന, സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയും പരിഹാസവും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പമുണ്ടാകുമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും നിര്‍ദേശിച്ച് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ. ഇതനുസരിച്ച് പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭൂമികുലുക്കങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്തുവാനും ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പിക്കാനുമായി പാകിസ്താന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ ഇ.ആര്‍.ആര്‍.എയുടെ ഒരു റിപ്പോര്‍ട്ടാണ് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഡയറക്ടര്‍ ജനറല്‍ നല്‍കിയ വിവരമനുസരിച്ച് സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു വമ്പന്‍ ഭൂകമ്പമുണ്ടാക്കും എന്ന് മുന്നറിയിപ്പ് നല്‍കിയത്.
ഏഷ്യ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാകിസ്താനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഭൂകമ്പത്തെ നേരിടാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. എന്തായാലും ചാരസംഘടനയുടെ മേധാവി ഭൂകമ്പം പ്രവചിച്ചത് സമൂഹ മാധ്യമങ്ങള്‍ക്ക് കളിയാക്കി ചിരിക്കാനുള്ള വഴിയൊരുക്കി. അമേരിക്കയിലെ മുന്‍ പാകിസ്താന്‍ അംബാസിഡര്‍ ഹുസൈന്‍ ഹഖ്വാനി അടക്കമുള്ളവര്‍ മുന്നറിയിപ്പിനെ പരിഹസിച്ചു രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല