1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2012

പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ച് 400 തടവുകാരെ രക്ഷപെടുത്തി. തീവ്രവാദ സംഘങ്ങളുടെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഖൈബര്‍ പക്തുന്‍ഖാവപ്രവിശ്യയില്‍ ബന്നു മേഖലയിലെ സെന്‍ട്രല്‍ ജയിലാണ് ആക്രമിച്ചത്. പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

രക്ഷപെട്ടവരില്‍ ചിലര്‍ തീവ്രവാദികളാണ്. തോക്കും റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വെടിവയ്പ്പില്‍ നിരവധി പോലീസുകാര്‍ക്കും ജയിലിലെ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റു. 944 തടവുകാരാണ് ജയിലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 384 പേര്‍ രക്ഷപെട്ടതായിട്ടാണ് ജയില്‍ അധികൃതരുടെ പ്രാഥമിക വിശദീകരണം.

എന്നാല്‍ രക്ഷപെട്ടവരുടെ എണ്ണം 400 കടക്കുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തിലൂടെ നൂറുകണക്കിന് സഹപ്രവര്‍ത്തകരെ മോചിപ്പിച്ചതായും പലരും ലക്ഷ്യകേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞതായും സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് പാക് താലിബാന്‍ വക്താവ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാസേനയെ അയക്കണമെന്ന് ജയില്‍ അധികൃതര്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.

പെട്ടന്നുള്ള ആക്രമണമായിരുന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം ശക്തമായ ചെറുത്തുനില്‍പ് നടത്താന്‍ കഴിഞ്ഞില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ എണ്ണത്തിലും വളരെ കുറവായിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന തീവ്രവാദികള്‍ രക്ഷപെട്ട സംഭവം പാക്കിസ്ഥാന്‍ ഭരണനേതൃത്വത്തില്‍ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കും സംഭവം ആശങ്ക നല്‍കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.