1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2016

സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇബേയില്‍ വില്‍പ്പനക്ക്, വില 62 ലക്ഷം രൂപ. യൂസ്‌ലെസ് പാക് പി.എം നവാസ് ഷെരീഫ് എന്നാണ് പ്രമുഖ ഇ കൊമ്മേര്‍സ് സൈറ്റായ ഇബേയിലെ വിശേഷണം. ഉപയോഗിച്ച പാക് പ്രധാനമന്ത്രിയെ വില്‍പ്പനക്ക് എന്നാണ് പരസ്യം.

വാങ്ങുന്നയാള്‍ സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ഷെരീഫിനെ ഏറ്റെടുക്കണം. വില്‍പ്പന പൂര്‍ത്തിയാകുമ്പോള്‍ വാങ്ങുന്നയാളെ വിലാസം അറിയിക്കാമെന്നും വില്‍പ്പനയ്ക്ക് വച്ചയാള്‍ പറയുന്നു. വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഉല്‍പ്പന്നത്തിന്റെ വിശേഷണങ്ങള്‍ ഇവയാണ്: വര്‍ക്കിംഗ് കണ്ടീഷനിലല്ല. ഒരിക്കലും പ്രവര്‍ത്തിച്ചിട്ടുമില്ല. ജന്മനാല്‍ തന്നെ ഈ ‘ഉല്‍പ്പന്നം’ തകരാറിലാണ്.

ഈ ‘ഉല്‍പ്പന്നം’ ആരെങ്കിലും ഏറ്റെടുത്ത് തങ്ങളെ രക്ഷിക്കണമെന്നും വില്‍പ്പനക്കാരന്‍ ആവശ്യപ്പെടുന്നു. പാകിസ്താനില്‍ കാണപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഇംണ്ടിലും അമേരിക്കയിലും ടര്‍ക്കിയിലുമൊക്കെയാണ് ഷെരീഫിനെ കാണപ്പെടുന്നതെന്നും ഇബേയില്‍ പോസ്റ്റ് ചെയ്തയാള്‍ പറയുന്നു. ഏതായാലും പരസ്യം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം നൂറോളം പേരാണ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.