സ്വന്തം ലേഖകന്‍: പാകിസ്താന് പ്രസിഡന്റ് മംനൂന്‍ ഹുസൈന്റെ മകന് തലത്ത് മംനൂന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമുണ്ടായത്. സല്മാന് മംനൂന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു വന്‍ സ്ഫോടനം. സല്മാന് അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്ഫോടനത്തില്‍ 13 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ബലൂചിസ്താനിലെ വ്യവസായമേഖലയായ ഹബ്ബിലാണ് സംഭവം. സ്ഫോടനത്തില്‍ തലത്തിന്റെ അംഗരക്ഷകരായ അഞ്ച് പോലീസുകാര്‍ക്കും പരുക്കുണ്ട്. കറാച്ചിയില്‍നിന്ന് 31 കിലോമീറ്റര്‍ അകലെയാണ് ഹബ്ബ്. ബോംബുമായി ബൈക്കിലെത്തിയ ചാവേറാണ് ആക്രമിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തില്ല.
ബിസിനസ് ആവശ്യത്തിന് ആ സമയത്തു സല്മാന് അതുവഴി പോകുമെന്ന് ഉറപ്പുണ്ടായിരുന്ന ഭീകരര്‍ അദ്ദേഹത്തെ ലക്ഷ്യംവച്ചു നടത്തിയ സ്ഫോടനമാണിതെന്നു പൊലീസ് അനുമാനിക്കുന്നു. ആ പ്രദേശത്തെ ആകെ നടുക്കിയ വന്‍ സ്ഫോടനത്തില്‍ കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകള്‍ തകര്‍ന്നു.
തകര്‍ന്ന വാഹനങ്ങള്‍, തളംകെട്ടിക്കിടക്കുന്ന രക്തം എന്നിവ തെരുവില്‍ കാണാമായിരുന്നുവെന്നു ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല