1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2017

സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റ വിവാദം, സിഖ് മതവിശ്വാസികളെ ഇസ്!ലാമിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. . ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഹാങ്ഗു ജില്ലയിലാണു സംഭവം. അസിസ്റ്റന്റ് കമ്മിഷണര്‍ ടെഹ്‌സില്‍ ടാല്‍ യാക്യൂബ് ഖാന്‍ സിഖുകാരെ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സിഖുകാര്‍ ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കി.

വിഷയത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. സിഖ് വിഭാഗക്കാര്‍ ഇത്തരത്തില്‍ ഇരയാകുന്നത് അംഗീകരിക്കാനാകില്ല. സിഖ് സ്വത്വം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വിദേശകാര്യ മന്ത്രാലയം ഇതു പാക്കിസ്ഥാന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും സിങ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പെരുമാറുന്നുവെന്ന് കേള്‍ക്കുന്നത് വളരെ ഗുരുതരമാണെന്ന് ന്യൂനപക്ഷവിഭാഗം തലവന്‍ ഫാരിദ് ചന്ദ് സിങ് പറഞ്ഞു. രാജ്യത്ത് ഏതു മതവിശ്വാസിക്കും എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും മതമാറ്റം ഉണ്ടായിട്ടില്ലെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ഹാങ്ഗു ഷാഹിദ് മെഹ്മൂദ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.