സ്വന്തം ലേഖകന്‍: പിസയും ബര്‍ഗറും, പാക് ചാരന്മാര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന രഹസ്യ കോഡുകള്‍ പുറത്തായി. ഈറ്റിംഗ് പിസ (പിസ കഴിക്കുന്നു), ഹാവിംഗ് ബര്‍ഗ്ഗര്‍ (ബര്‍ഗര്‍ കഴിക്കുകയാണ്) തുടങ്ങിയവയാണ് രഹസ്യകോഡുകളില്‍ ചിലത്.
പിസ്സ കഴിക്കാം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അന്‍സല്‍ പ്ലാസ ആംഫി തിയ്യറ്ററില്‍ കണ്ടുമുട്ടാം എന്നാണ്. ക്ഷണിക്കുന്നത് ബര്‍ഗര്‍ കഴിക്കാനാണെങ്കില്‍ രഹസ്യകൂടിക്കാഴ്ച്ച ദില്ലിയിലെ പിതംപൂരാ മാളിലാണ് എന്നും. ഹോളിവുഡ് സിനിമകളെ വെല്ലുന്നതാണ് ചാരന്മാരുടെ നീക്കങ്ങളും രഹസ്യ കൂടിക്കാഴ്ച്ചകളും.
പണവും രഹസ്യരേഖകളും കൈമാറാനായി ഇവര്‍ തെരഞ്ഞെടുത്തിരുന്നത് തിരക്കേറിയ തെരുവുകളായിരുന്നു. പൊലീസിനോ ക്രൈംബ്രാഞ്ചിനോ സംശയം തോന്നാതിരിക്കാനാണ് പരസ്പരം കണ്ടുമുട്ടാന്‍ പൊതുസ്ഥലങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്.
ആള്‍ക്കൂട്ടത്തില്‍ അപരിചിതരെപ്പോലെ കടന്നുപോകുമ്പോള്‍ പണം കൈമാറുക, തിരക്കേറിയ മെട്രോ സറ്റേഷനില്‍ വച്ച് ചോര്‍ത്തിയ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കൈമാറുക എന്നിവയായിരുന്നു പ്രധാന രീതികള്‍. ഇതിനൊക്കെ പുറമേ പിടിക്കപ്പെടാതെ രഹസ്യമായി ജീവിക്കാനും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല