സ്വന്തം ലേഖകന്‍: പ്രമുഖ പാക് നാടക നടിക്ക് ലാഹോറില്‍ ദാരുണാന്ത്യം, കൊലക്കു പിന്നില്‍ മത തീവ്രവാദികളെന്ന് സംശയം. പാകിസ്താനിലെ പ്രമുഖ നാടകനടിയും നര്‍ത്തകിയുമായ കിസ്മത് ബേഗാണ് ലാഹോറില്‍ വെടിയേറ്റു മരിച്ചത്. കഴിഞ്ഞദിവസം പരിപാടി കഴിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലും കാറിലുമായി വന്ന അജ്ഞാതരായ തോക്കുധാരികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു.
കാലിലും കൈയിലും വയറ്റിലുമായി 11 തവണ വെടിയേറ്റ കിസ്മതിനെ
ഉടന്‍തന്നെ അവരുടെ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിയന്ത്രിതമായ രക്തപ്രവാഹംമൂലം മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റെങ്കിലും അത്ര ഗുരുതരമല്ല.വളരെ ആസൂത്രിതമായ കൊലയാണെന്നും കിസ്മത് തിയറ്ററില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ അവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
കിസ്മത് നിനക്കൊരിക്കലും ഇനി നൃത്തം ചെയ്യാനാവില്ലെന്ന് കാലില്‍ വെടിയുതിര്‍ത്ത് അക്രമികളില്‍ ഒരാള്‍ പറഞ്ഞതായി ഡ്രൈവര്‍ അറിയിച്ചു. നേരത്തേ രണ്ടുതവണ ഇവര്‍ ആക്രമണശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ മത തീവ്രവാദികളാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല