സ്വന്തം ലേഖകന്‍: കൗമാരക്കാരികളായ മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച പാക് പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ 96 വര്‍ഷം തടവ്. എട്ട് പാക് പൗരന്മാര്‍ക്കാണ് ബ്രിട്ടനിലെ കോടതി 96 വര്‍ഷം തടവ് വിധിച്ചത്. 1999 നും 2003 നും ഇടക്ക് പലതവണ ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. അന്വേഷണത്തിലും വിചാരണയിലും പ്രതികള്‍ കൃത്യം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
ബ്രിട്ടനിലെ ഷഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 16 കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ കോടതി ചുമത്തിയിട്ടുണ്ട്. 13 ഓ 14 ഓ വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികളുടെ മാനസികാവസ്ഥ ക്രൂരമാണെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാതെ മറ്റു വഴിയില്ലെന്നും വ്യക്തമാക്കി.
സക്കീര്‍ ഹുസൈന്‍, ഇഷ്താഖ് ഖാലിക്ക്, വാലിദ് അലി, മൊസൂദ് മാലിക്, ആസിഫ് അലി, മനീം റാഫിഖ്, ബഷ്രാത് ഹുസൈന്‍, മുഹമ്മദ് വാഹിദ് എന്നിവര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല