സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ടിവി അവതാരക, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍. പാകിസ്താനിലെ പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരകയാണ് മോഡിയെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വൈറലായ വീഡിയോ ഇതിനകം മൂന്നു ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു.
തീവ്ര ദേശീയവാദിയായ യുവതിയാണ് ചാനല്‍ അവതാരക. വാര്‍ത്ത വായിക്കുന്നതിനിടെയാണ് യുവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ പാകിസ്താനെതിരെ ആക്രമണം തുടര്‍ന്നാല്‍ കനത്ത ആഘാതം നേരിടേണ്ടി വരുമെന്നാണ് യുവതിയുടെ വെല്ലുവിളി. പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെയും ഹെലികോപ്റ്ററുകളുടെയും സാന്നിധ്യത്തിനെതിരെയും യുവതി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
മോഡി സാബ്, നിങ്ങള്‍ക്ക് എത്ര പറഞ്ഞാലും മനസിലാകില്ലേക വെടിമരുന്നുമായി കളിച്ചാല്‍ തീ പിടിക്കുമെന്ന്. ഓരോ തവണയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറംതിരിഞ്ഞ് ഓടുകയാണ് മോഡി. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വരൂ. മുഖാമുഖം നോക്കി നേരിടാന്‍ തയ്യാറാണെന്ന് അവതാരക പറഞ്ഞു.
ഇന്ത്യയുടെ നീക്കങ്ങള്‍ പാകിസ്താന്‍ ഒരുപാട് തവണ ക്ഷമിച്ചു. മാപ്പ് നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ അതോടെ എല്ലാം തീരുമെന്നും യുവതി പറഞ്ഞു. അവതാരകയുടെ വെല്ലുവിളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല