1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2016

സ്വന്തം ലേഖകന്‍: പാക് വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് നിരഞ്ജന് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ആദരാജ്ഞലി നല്‍കി. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് ആദരസൂചകമായാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഒരു കൂട്ടം പാക് വെബ്‌സൈറ്റുകള്‍ തകര്‍ത്തത്.

ഇന്ത്യന്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബ്ലാക്ക് ഹാറ്റ്‌സാണ് പാകിസ്ഥാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് രക്തസാക്ഷിയായ സൈനികന് ആദരാഞ്ജലി നല്‍കിയത്. ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ നിരഞ്ജന്റെ മകള്‍ വിസ്മയയുടെ ചിത്രവും ഒപ്പം ‘എന്‍എസ്ഡി കമാന്റോ ലഫ്.കേണല്‍ നിരഞ്ജന്റെ മകള്‍ വിസ്മയയ്ക്കുവേണ്ടി ഈ ഹാക്കിങ് സമര്‍പ്പിക്കുന്നു. പത്താന്‍കോട്ട് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ധീര സൈനികരുടെ കുടുംബത്തിന് ഇന്ത്യന്‍ ബ്ലാസ്സ് ഹാറ്റ്‌സ് സംഘത്തിന്റെ സെല്യൂട്ട്. രാജ്യത്തിനു വേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും തങ്ങളുടെ ജീവന്‍ ത്യാഗം ചെയ്ത ധീരസൈനികര്‍ക്ക് ആദരാഞ്ജലി’എന്ന സന്ദേശവും ചേര്‍ത്തിട്ടുണ്ട്.

ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളിലെ വിവരങ്ങളൊന്നും ഇതുവരെ നശിപ്പിച്ചിട്ടില്ലെന്നും എപ്പോള്‍ വേണമെങ്കിലും ഇത്തരമൊരു നീക്കവും പ്രതീക്ഷിക്കാം എന്ന ഭീഷണിയും ഹാക്കര്‍മാര്‍ നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.