1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2017

സ്വന്തം ലേഖകന്‍: പാക് യുവതിയായ സാദിയയും ഇന്ത്യന്‍ യുവാവ് സയീദും കാത്തിരിക്കുന്നു, സുഷമാ സ്വരാജിന്റെ ഒരു തീരുമാനത്തിനായി, പ്രണയം വീണ്ടും ഇന്ത്യാ പാക് അതിര്‍ത്തി കടക്കുമ്പോള്‍. കറാച്ചി സ്വദേശിയായ സാദിയ(25)യും ലഖ്‌നൗ സ്വദേശിയായ സയ്യിദു (28)മാണ് പ്രണയ കഥയിലെ നായകനും നായികയും.ഇരുവരുടെയും വിവാഹം ഓഗസ്റ്റ് 1 ന് തീരുമാനിച്ചെങ്കിലും സാദിയയ്ക്ക് വിസ ലഭിക്കാത്തത് മൂലം വിവാഹം അനിശ്ചിതത്വത്തിലായി.

ഒടുവില്‍ വിദേശകാര്യമന്ത്രി സുക്ഷമാ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് കാത്തിരിക്കുകയാണ് സാദിയ.ലഖ്‌നൗവില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചതിന് ശേഷം പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെയുള്ള കുടുംബം ഇന്ത്യയിലേക്കുള്ള സന്ദര്‍ശകവിസയ്ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷണില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണ ഹൈക്കമ്മീഷന്‍ വിശദീകരണം ഒന്നും നല്‍കാതെ ഇവരുടെ അപേക്ഷ തള്ളിക്കളയുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ വിസയ്ക്ക് ശ്രമിക്കുകുകയാണെന്ന് സാദിയയുടെ കുടുംബം പറയുന്നു. 2012ല്‍ സാദിയയും കുടുംബവും ലഖ്‌നൗ സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് കുടുംബം ആലോചിച്ചത്. വിവാഹത്തിയതി ഉറപ്പിച്ചതും മറ്റും ഫോണ്‍ മുഖേനയാണ് പക്ഷേ വധുവിനും കുടുംബത്തിനും വിസ ലഭിക്കാതെ വന്നതോടെ വിവാഹം നീണ്ടുപോകുകയായിരുന്നു. ഈ മകളെ സഹായിക്കണം എന്ന് സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സാദിയ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.