സ്വന്തം ലേഖകന്‍: പാക്ക് എയര്‍ലൈന്‍സില്‍ തിക്കും തിരക്കും, കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്നുകൊണ്ട് യാത്ര ചെയ്തത് ഏഴു പേര്‍, കനത്ത സുരക്ഷാ പിഴവെന്ന് ആരോപണം. കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ഏഴു പേര്‍ നിന്നു കൊണ്ട് യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ജനുവരി 20 നാണ് സംഭവം ഉണ്ടായത്.
409 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിമാനത്തില്‍ ജനുവരി 20 ന് 416 പേര്‍ കയ്യെഴുത്തുള്ള ബോര്‍ഡിങ് പാസുമായി യാത്ര ചെയ്തതായാണ് പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയില്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് അന്വേഷണം ആരംഭിച്ചു. മൂന്ന് മണിക്കൂറാണ് ഇവര്‍ നിന്നുകൊണ്ട് ആകാശത്ത് പറന്നത്.
ഓക്‌സിജന്‍ മാസ്‌കുകള്‍ ഉള്‍പ്പെടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഏഴു പേര്‍ യാത്ര ചെയ്തത്. യാത്രയില്‍ ഇത് അറിഞ്ഞില്ലെന്നും ടേക്ക് ഓഫിനു ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് പൈലറ്റിന്റെ വാദം. ആകാശ യാത്രയിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചയാണിത്.
വെറും 409 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളിനാവുന്ന വിമാനത്തില്‍ അന്നേ ദിവസം 416 പേരാണ് യാത്ര ചെയ്തത്. അധികമായി വിമാനത്തില്‍ പ്രവേശിച്ച ഏഴ് യാത്രക്കാര്‍ക്കും കയ്യെഴുത്തിലുള്ള ബോര്‍ഡിങ് പാസുകളാണ് നല്‍കിയത്. ഓക്‌സിജന്‍ മാസ്‌കുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ അടിയന്തിര സാഹചര്യങ്ങളില്‍ ഇവര്‍ക്ക് ലഭിക്കില്ലെന്നത് കൊണ്ട് തന്നെ ഇത് എയര്‍ലൈന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച്ചയായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല