സ്വന്തം ലേഖകന്‍: പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തക്ക തിരിച്ചടി നല്‍കുമെന്ന് പാക് സൈനിക മേധാവി റഹീല്‍ ഷരീഫ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പേരെടുത്തു പറയാതെ നടത്തിയ താക്കീതില്‍ ഷരീഫ് ഉന്നം വച്ചത് അയല്‍ക്കാരെ തന്നെയാണ്.
മറ്റു രാജ്യങ്ങളുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് പക്ഷേ തങ്ങളുടെ ദേശീയതയേയും രാജ്യതാത്പര്യത്തെയും പരമാധികാരത്തേയും അടിയറവ് വെച്ചുകൊണ്ടാകില്ലെന്നും സൈനിക മേധാവി വ്യക്തമാക്കി.
പാക്കിസ്ഥാന്റെ സുരക്ഷാകാര്യങ്ങളിലുള്ള നയം ലോകം അംഗീകരിച്ചതാണ്. ബലൂചിസ്ഥാനില്‍ ചോരപ്പുഴ ഒഴുക്കിയും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചും തങ്ങളെ അസ്ഥിരപ്പെടുത്താന്‍ കരുക്കള്‍ നീക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ഛേര്‍ത്തു.
ബലൂചിസ്ഥാന്‍, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ എന്നീ പരാമര്‍ശങ്ങള്‍ ഉന്നം വക്കുന്നത് ഷരീഫിന്റെ ഉന്നം ഇന്ത്യയാണെന്ന് വ്യക്തമാക്കുന്നതാണ്. എന്നാല്‍ പ്രസ്താവനയില്‍ ഒരിടത്തം ഇന്ത്യ എന്ന പേര് ഉച്ചരിക്കാതിരിക്കാന്‍ ഷരീഫ് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല