സ്വന്തം ലേഖകന്‍: പിതാവ് ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുവന്ന അഞ്ചു വയസുകാരനെ പാകിസ്ഥാനിലുള്ള അമ്മയുടെ അടുത്തേക്ക് മടക്കി, ഇന്ത്യക്ക് നന്ദി അറിയിച്ച് പാകിസ്താന്‍. പിതാവ് ആരുമറിയാതെ കടത്തിക്കൊണ്ടുവന്ന അഞ്ചു വയസുകാരന്‍ ഇഫ്തികര്‍ അഹമ്മദിനെ വാഗ അതിര്‍ത്തിയില്‍ വച്ചാണ് ഇന്ത്യന്‍ അധികൃതര്‍ അമ്മ റോഹിന കിയാനിക്കു കൈമാറിയത്. കുട്ടിയെ അവന്റെ അമ്മയുടെ അടുത്തെത്തിക്കുന്നതിന് അനുഭാവപൂര്‍വമായ സമീപനം പ്രകടിപ്പിച്ച ഇന്ത്യന്‍ അധികൃതര്‍ക്ക് നന്ദി പറയുന്നതായി ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസിത് ട്വീറ്റ് ചെയ്തു.
കുട്ടിയെ തിരിച്ചെത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അമ്മ റോഹിന നന്ദി അറിയിച്ചു. റോഹിനയുമായി അകന്നുകഴിയുന്ന കാഷ്മീര്‍ വംശജനായ പിതാവ് കുട്ടിയെ റോഹിനയുടെ അനുവാദമില്ലാതെ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയിലേക്കു കൊണ്ടുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ക്കു പരാതി നല്‍കി.
അന്വേഷണത്തില്‍ ഇഫ്തികറിനെ അമ്മയുടെ അടുത്തേക്ക് മടക്കി അയയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ മൂലം എട്ടു മാസമാണ് ഇഫ്തികറിന് അമ്മയെ കാണാതെ കഴിയേണ്ടിവന്നത്.
അഞ്ചു വയസ്സുകാരന്‍ ഇഫ്തിഖാറിന് പാക് വംശജയായ മാതാവുമായി ഒന്നിക്കാന്‍ അവസരമുണ്ടാക്കിയതില്‍ അധികൃതര്‍ ഇന്ത്യക്ക് നന്ദി പറഞ്ഞു.
കുട്ടിയെ ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് റോഹിന പറഞ്ഞു. 2016 മാര്‍ച്ചിലാണ് ഇഫ്തിഖാറിനെ പിതാവ് കശ്മീരിലേക്ക് കൊണ്ടുപോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല