1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2018

സ്വന്തം ലേഖകന്‍: ലണ്ടനിലെ ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച് പാകിസ്താന്‍. സ്ഥാനപതി സാഹിബ്‌സദാ അഹമ്മദ് ഖാനെ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് തിരിച്ചുവിളിച്ചത്. സംഭവത്തില്‍ വിശദീകരണം നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര പാകിസ്താന്‍ പ്രശസ്തി അവാര്‍ഡ് വിതരണ ചടങ്ങിനിടെ സാഹിബ്‌സദാ അഹമ്മദ് ഖാന്‍ ലഹരിമൂത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ മാസം ഒമ്പതിനായിരുന്നു ചടങ്ങ്.

മുതിര്‍ന്ന നടനും സംവിധായകനുമായ ജാവേദ് ശൈഖ്, അഷാന്‍ ഖാന്‍, സര്‍വാത് ജിലാനി തുടങ്ങിയവരും സ്ഥാനപതിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്നു. സാഹിബ്‌സദാ അഹമ്മദ് ഖാനോട് പാകിസ്താനിലേക്ക് മടങ്ങാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടതായി പാക് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.