സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിഫും മകള്‍ മറിയവും ജയില്‍ മോചിതരായി; ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. നവാസ് ഷെരീഫ്, മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ തടവ് പാടില്ലെന്നാണ് കോടതി ഉത്തരവ്. അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിന് ലഭിച്ചത്.
മകള്‍ മറിയത്തിന് 7 വര്‍ഷത്തെ തടവും വിധിച്ചിരുന്നു. ദേശീയ അക്കൗണ്ടബിലിറ്റി കോടതി ജൂലൈ ആറിനാണ് മൂന്ന് പേര്‍ക്കും തടവ് ശിക്ഷ വിധിച്ചത്. മൂവരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. കോടതി വിധി വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഷരീഫിനും മകള്‍ക്കും മരുമകനും മണിക്കൂറുകള്‍ക്കുള്ളില്‍ ജയിലില്‍ നിന്ന് മോചനമായി.
അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഷരീഫും കുടുംബവും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. മൂന്ന് പേരോടും അഞ്ച് ലക്ഷം പാകിസ്താന്‍ രൂപയുടെ ബോണ്ട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അപ്പീല്‍ നിലനില്‍ക്കില്ലെന്ന എന്‍എബിയുടെ വാദം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നിരസിക്കുകയും അഴിമതിവിരുദ്ധ ബ്യൂറോയ്ക്ക് 20,000 രൂപ പിഴയിടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല