സ്വന്തം ലേഖകന്‍: പാക് ക്രിക്കറ്റ് താരം വസീം അക്രത്തിനു നേരെ വധശ്രമം, താരം കഷ്ടിച്ചു രക്ഷപ്പെട്ടു. അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കറാച്ചിയിലെ കര്‍സാസ് റോഡില്‍ വെച്ച് രണ്ടുപേര്‍ ഇരുചക്ര വാഹനത്തിലെത്തിയാണ് വസീം അക്രത്തിന് നേരെ ആക്രമണമുണ്ടായത്. അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും അക്രം വെടികൊള്ളാതെ രക്ഷപ്പെട്ടു. കറാച്ചി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ആക്രമണ വിവരം വസീം അക്രം തന്നെയാണ് പോലീസിനെ അറിയിച്ചത്.
പാക് ക്രിക്കറ്റിന് വേണ്ടി പുതിയ പേസ് ബൗളര്‍മാരെ കണ്ടെത്താനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് അക്രം. പാകിസ്താന്‍ ക്രിക്കറ്റ് ടീം തിരിച്ചുവരവിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് അക്രത്തിന് നേരെ ആക്രമണമുണ്ടാവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല