സ്വന്തം ലേഖകന്‍: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇന്മ്രാന്‍ ഖാന്റെ പാര്‍ട്ടിയ്ക്ക് മുന്നേറ്റം; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; വ്യാപക അക്രമങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ചിത്രം മിക്കവാറും വ്യക്തമായപ്പോള്‍ ഇംരാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 113 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 47 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ 64 സീറ്റ് നേടിയ നവാസ് ശരീഫിന്റെ പി.എം.എല്‍ രണ്ടാമതും ബിലാവല്‍ ഭൂട്ടോയുടെ പി.പി.പി 43 സീറ്റുകളുമായി മൂന്നാമതുമെത്തി.
പോളിങ് അവസാനിച്ച് 12 മണിക്കൂറിനു ശേഷവും ഫലം പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതു മൂലമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 10 കോടിയിലേറെ വോട്ടര്‍മാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകള്‍ വേണം.
30 ഓളം പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് ജനവിധി തേടി. നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ്, ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ്, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോ മകന്‍ ബിലാവല്‍ ഭുട്ടോ നയിക്കുന്ന പീപ്ള്‍സ് പാര്‍ട്ടി ഓഫ് പാകിസ്താന്‍ എന്നിവര്‍ തമ്മിലായിരുന്നു തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം. തെരഞ്ഞെടുപ്പിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ 35 പേരാണ് കൊല്ലപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല