സ്വന്തം ലേഖകൻ: ഗിൽഗിത് ബാൽതിസ്താനെ സമ്പൂർണ പ്രവിശ്യയാക്കാൻ പാകിസ്താൻ തീരുമാനിച്ചതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. പാകിസ്താനിലെ കശ്മീർ, ഗിൽഗിത് ബാൽതിസ്താൻ കാര്യ മന്ത്രി അലി അമീൻ ഗണ്ടപുറിനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രൈബ്യൂൺ പത്രമാണ് വാർത്ത പുറത്തുവിട്ടത്.
പ്രധാനമന്ത്രി ഇംറാൻ ഖാൻ ഉടൻ മേഖല സന്ദർശിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ ദേശീയ നിയമനിർമാണ സഭ അടക്കമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളിലും ഗിൽഗിത് ബാൽതിസ്താന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീർ, ലഡാക് എന്നിവയിലുൾപ്പെട്ട ഗിൽഗിത് ബാൽതിസ്താൻ അടക്കമുള്ളവ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും മാറ്റാൻ കഴിയാത്തവിധം നിയമപരമായി രാജ്യത്തോട് കൂട്ടിച്ചേർത്തതാണെന്നും ഇന്ത്യ വ്യക്തമാക്കി. നിയമവിരുദ്ധവും ബലാൽക്കാരവുമായി കൈയേറിയ പ്രദേശങ്ങളിൽ പാകിസ്താൻ സർക്കാറിനും അവരുടെ നിയമവ്യവസ്ഥക്കും ഒരു അവകാശവുമില്ല. ഈ പ്രദേശങ്ങളിൽനിന്ന് പാകിസ്താൻ അടിയന്തരമായി പിൻവാങ്ങണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല