സ്വന്തം ലേഖകന്‍: പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 21 അംഗങ്ങള്‍. പരിചയസമ്പന്നര്‍ക്ക് പ്രാമുഖ്യംനല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ 21അംഗ മന്ത്രിസഭ പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കുമെന്നാണ് കരുതുന്നത്. 16പേര്‍ മന്ത്രിമാരായും മറ്റുള്ളവര്‍ മന്ത്രിപദവിയുള്ള ഉപദേശകരായുമാണ് സത്യപ്രതിജ്ഞ ചെയ്യുക.
പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരിയാണ് മന്ത്രിസഭാംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്. മന്ത്രിസഭയിലെ 12പേരും പര്‍വേസ് മുശര്‍റഫിന്റെ പട്ടാളഭരണകൂടത്തില്‍ ഉന്നതപദവികള്‍ വഹിച്ചവരാണ്. മുശര്‍റഫ് സര്‍ക്കാറില്‍ റെയില്‍വേമന്ത്രിയായിരുന്ന ശൈഖ് റാശിദ് ആണ് ഇതില്‍ പ്രമുഖന്‍. ഇംറാന്‍ സര്‍ക്കാറിലും അതേപദവിയാണ് ശൈഖ് റാശിദ് കൈകാര്യംചെയ്യുക.
ശാഹ് മഹ്മൂദ് ഖുറൈശി (വിദേശകാര്യം), പര്‍വേസ് ഖട്ടക് (പ്രതിരോധം), അസദ് ഉമര്‍ (ധനകാര്യം) എന്നിവര്‍ക്കാണ് പ്രധാനചുമതലകള്‍. 200811 കാലയളവില്‍ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ യൂസുഫ് റസാ ഗീലാനി നേതൃത്വം നല്‍കിയ സര്‍ക്കാറിലും വിദേശകാര്യ ചുമതല വഹിച്ചയാളാണ് ശാഹ് മഹ്മൂദ്. ശിറീന്‍ മസാരി, സുബൈദ ജലാല്‍, ഫഹ്മിദ മിര്‍സ എന്നിവരാണ് മന്ത്രിസഭയിലെ സ്ത്രീ സാന്നിധ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല