1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് താത്പര്യമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ പരിഹരിക്കുകയും പാകിസ്താനില്‍ നിന്നും ഭീകരവാദം തുടച്ചു നീക്കുകയുമാണ് പാകിസ്താന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ബൊസ്‌നിയ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്തിലുള്ള അല്‍ ഖ്വയിദ, തെഹ്‌റിക്ക് ഇ താലീബാന്‍ അടക്കമുള്ള ഭീകരസംഘടനകളുടെ പ്രവര്‍ത്തനം ഫലപ്രമായി നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് അതിര്‍ത്തിക്കുള്ളില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന വിവിധ ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചതായി അവകാശപ്പെട്ട നവാസ് ഷെരീഫ് ഭീകരവാദത്തെ നേരിടുന്നതിന് വലിയൊരു തുക തന്നെ സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

പാക്ക് മാധ്യമമായ ജിയോ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഉറി സൈനീകകേന്ദ്രത്തില്‍ ഭീകരാക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.