സ്വന്തം ലേഖകന്‍: കേസില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്രാവിലക്ക് നീക്കി പാക്കിസ്ഥാന്‍; യുഎസുമായുള്ള സംഘര്‍ഷത്തില്‍ അയവ്. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയര്‍ത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്. ഏപ്രില്‍ ഏഴിനു നടന്ന അപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് ഇസ്!ലാമാബാദില്‍ 22 കാരനായ ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടിരുന്നു.
വിയന്ന കണ്‍വെന്‍ഷനില്‍ കൈകൊണ്ട തീരുമാനപ്രകാരമാണു ഹാളിനെ ഇസ്!ലാമാബാദ് പൊലീസ് യുഎസിലേക്കു തിരികെവിട്ടത്. സംഭവത്തെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. തീവ്രവാദികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാക്കിസ്ഥാനെതിരെ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് ഇസ്!ലാമബാദില്‍ റോഡപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥന്‍ പ്രതിയാകുന്നത്.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനു നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ഇസ്‌ലാമാബാദിലെ ഒരു കോടതി വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്‍ വിട്ടെന്ന് ഇസ്!ലാമാബാദിലെ യുഎസ് എംബസിയും അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പാക്കിസ്ഥാന്‍ യുഎസിനു കൈമാറിയതായി പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മോചനത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കാണ് ഹാള്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല