സ്വന്തം ലേഖകന്‍: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയണമെന്ന് ഐ.എം.എഫ്; എന്നാല്‍ വായ്പ വേണ്ടെന്ന് പാകിസ്താന്‍. സാമ്പത്തക പ്രതിസന്ധിക്കിടയിലും സഹായ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയ പാകിസ്താന്‍ ധനകാര്യമന്ത്രി അസദ് ഉമര്‍ പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികള്‍ തേടുമെന്നും കൂട്ടിച്ചേര്‍ത്തു.
കറാച്ചിയില്‍ നടന്ന വ്യവസായികളുടെ യോഗത്തിലാണ് ധനമന്ത്രി അസദ് ഉമര്‍ ഐ.എം.എഫില്‍ നിന്ന് ഒരു സഹായവും ആവശ്യപ്പെടില്ലെന്ന് പ്രഖ്യാപിച്ചത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ ഐ.എം.എഫ് മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കം ഇമ്രാന്‍ഖാന്‍ നടത്തിയിരുന്നു. ഐ.എം.എഫിന്റെ സാമ്പത്തിക സഹായമുപയോഗിച്ച് ചൈനയുടെ കടം വീട്ടാന്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ.എം.എഫില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും പാകിസ്താന് ചെയ്ത് കൊടുക്കുമെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല