സ്വന്തം ലേഖകന്‍: വെടിയേറ്റ് മരിച്ച് നിലയില്‍ കണ്ടെത്തിയ പാക് മന്ത്രി ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തതെന്ന് സൂചന. പാകിസ്താനില്‍ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് മന്ത്രിയായ മിര്‍ ഹസാര്‍ ഖാന്‍ ബിജാരണിയും ഭാര്യ ഫാരിഹ റസാക്കും ആത്മഹത്യ ചെയ്തതാണെന്ന് സൂചന.
പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ആത്മഹത്യാ സൂചനയുള്ളത്. വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും സ്വവസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി അംഗമാണ് ബിജാരണി. മുന്‍ എം.പിയും പത്രപ്രവര്‍ത്തകയുമാണ് ഫാരിഹ. ഇവരുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാകാമെന്ന വിവരമുള്ളത്.
സംഭവ സ്ഥലത്തു നിന്നുള്ള തെളിവുകളുടെയും ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മന്ത്രി ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം അതേ ആയുധമുപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മന്ത്രിയുടെ വസതി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ ചിത്രങ്ങളും വിരലടയാളവും പരിശോധിച്ചു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇവയില്‍ നിന്നെല്ലാം ആത്മഹത്യയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല