സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്‌ലിക്ക് പാകിസ്താനില്‍ നിന്നൊരു പ്രണയ ലേഖനം. വിവാദ പാക് മോഡല്‍ കാന്‍ഡീല്‍ ബലോച്ചാണ് ഇന്ത്യയുടെ സൂപ്പര്‍ താരത്തോടുള്ള തന്റെ പ്രണയം ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ ഇന്ത്യയുമായുള്ള മത്സരത്തില്‍ പാകിസ്താന്‍ ജയിച്ചാല്‍ പാക് ആരാധകര്‍ക്കായി നഗ്‌ന നൃത്തം ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ കക്ഷിയാണ് കാന്‍ഡീല്‍ ബലോച്ച്.
എന്നാല്‍ ഇന്ത്യയുടെ ജയത്തോടെ പാക് ടീമിനെതിരെയുള്ള രോക്ഷവും ബലോച്ച് പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ ആരാധകര്‍ക്കായി ഒരു നൃത്തവും ബലോച്ച് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ബോളീവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുമായുള്ള കോഹ്‌ലിയുടെ പ്രണയം തകര്‍ന്നിരിക്കെയാണ് ബലോച്ച് രംഗത്തെത്തിയിരിക്കുന്നത്. ട്വീറ്റിലും ഇരുവരുടെയും പേര് ബലോച്ച് ഉപയോഗിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലാണ് ബലോച്ചിന്റെ ട്വീറ്റ്. ഇതിന് കീഴെ പലരും റീ ട്വീറ്റും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇന്ത്യ പാകിസ്താന്‍ മത്സരം ഇന്ത്യ ജയിച്ചതോടെ കോഹ്‌ലിയെ അഭിനന്ദിച്ച് സന്ദേശമയച്ച അനുഷക ഒരു മഞ്ഞുരുക്കത്തിനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല