സ്വന്തം ലേഖകന്‍: 10 വര്‍ഷം കൊണ്ട് വന്‍ ആണവ ശക്തിയാകാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ ആണവ വിദഗ്ദരുടെ റിപ്പോര്‍ട്ട്. നിലവില്‍ പാകിസ്താന്റെ കൈവശം? 130 മുതല്‍ 140 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാകാമെന്ന് പറയുന്ന റിപ്പോര്‍ട്ട് അടുത്ത 10 വര്‍ഷം കൊണ്ട് 350 ഓളം ആണവ പോര്‍മുനകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ ആണവ രാജ്യമായി മാറാനാണ് പാകിസ്താന്റെ ശ്രമമെന്ന് മുന്നറിയിപ്പു നല്‍കുന്നു.
ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പോര്‍വിമാനങ്ങളെ പാകിസ്താന്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കയാണ്?. ആണവ ആയുധശാലകള്‍, ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളള യുദ്ധവിമാനങ്ങള്‍, അണുഭേദന ശേഷിയുള്ള ആയുധങ്ങള്‍ എന്നിവ കൂടുതലായി വികസിപ്പിച്ചെടുക്കാനാണ്? പാകിസ്?താന്റെ ശ്രമം. 2020 ഓടെ പാകിസ്താന്‍ 60 മുതല്‍ 80 വരെ ആണവ ആയുധ ശേഖരം ഉണ്ടാക്കിയെടുത്തേക്കാമെന്നാണ് നേരത്തെ അമേരിക്കന്‍ പ്രതിരോധ രഹ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്? ചെയ്?തിരുന്നത്?.
ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും ഫ്രഞ്ച് നിര്‍മിത മിറാഷ് പോര്‍വിമാനങ്ങളും പാകിസ്?താന്‍ പരിഷ്‌കരിച്ചിരുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ ജെ 17 വിമാനങ്ങളും ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ്? റിപ്പോര്‍ട്ട്?.
ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാണ് യു.എസ്. ഗവേഷണസംഘം ആണവായുധങ്ങള്‍ പാകിസ്താന്‍ രഹസ്യമായി സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ മനസ്സിലാക്കിയത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയിന്റിസ്റ്റ് (എഫ്.എ.എസ്.) ആണ് പഠനം നടത്തിയത്. പാകിസ്?താനിലെ സിന്ധ്?, ബലൂചിസ്?താന്‍, പഞ്ചാബ്? പ്രവിശ്യകളിലാണ്? പോര്‍മുനകളുള്ളതെന്നും ഉപഗ്രഹ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല