സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്. പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ സമുദായകാര്യ മന്ത്രി നൂറുല്‍ ഹഖ് ഖത്രിയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ടത്.
ഞായറാഴ്ച ഇസ്‌ലാമാബാദില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇരുവരും പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. ഹാഫിസ് സയീദിനെപ്പോലുള്ള ഭീകരര്‍ പാക്കിസ്ഥാനില്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്നു കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു.
പാക്കിസ്ഥാന്റെ സംരക്ഷണത്തിനു വേണ്ടി വിളിച്ചുചേര്‍ത്തതാണ് സര്‍വകക്ഷി യോഗമെന്ന് വേദിയിലെ ബാനറില്‍ പറയുന്നു. കശ്മീരിനെക്കുറിച്ചും ‘ഇന്ത്യന്‍ ഭീഷണി’യെക്കുറിച്ചും ബാനറിലുണ്ട്. ചിത്രം പുറത്തുവന്നതോടെ പ്രതിരോധത്തിലായ പാക് സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല