സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും കശ്മീര്‍ വിഷയവുമായി പാകിസ്ഥാന്‍; പ്രതിഷേധവുമായി ഇന്ത്യ. സംഘടനയുടെ (യുഎന്‍) വിവരവിഭാഗ സമിതിയിലാണ് പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത്. നടപടിയില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. പൊതുചര്‍ച്ചയ്ക്കിടെയാണു പാക്ക് പ്രതിനിധി മസൂദ് അന്‍വര്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്.
വിവിധ മേഖലകളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ യുഎന്‍ പൊതുവിവര വിഭാഗത്തിനു (ഡിപിഐ) നിര്‍ണായക പങ്കുവഹിക്കാനാകുമെന്നു പറഞ്ഞാണു രോഹിന്‍ഗ്യ, പലസ്തീന്‍ വിഷയങ്ങള്‍ക്കൊപ്പം കശ്മീരും ഉന്നയിച്ചത്.
എന്നാല്‍, ഇന്ത്യയുടെ പ്രതിനിധി എസ്. ശ്രീനിവാസപ്രസാദ് ഇതിനെ ശക്തമായി എതിര്‍ത്തു. അജന്‍ഡയില്‍ ഇല്ലാത്തതും സമിതിയുടെ നിലവിലെ പ്രവര്‍ത്തനമേഖലയില്‍ വരാത്തതുമായ വിഷയമാണു പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, യുഎന്‍ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീനിവാസപ്രസാദ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല