1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2019

സ്വന്തം ലേഖകൻ: ഹാഫിസ് സയീദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.

ഭീകര സംഘടനകളുടെ പട്ടികയില്‍ യു.എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയ്‌ക്കെതിരെ പാകിസ്താന്‍ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്.എ.ടി.എഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിനുവേണ്ടി നല്‍കിയ 40 ശുപാര്‍ശകളില്‍ ഒരെണ്ണം മാത്രമാണ് പാകിസ്താന്‍ നടപ്പിലാക്കിയിട്ടുള്ളതെന്നാണ് മറ്റൊരു വിമര്‍ശം. ശനിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഇനിയും ഗ്രേ ലിസ്റ്റില്‍തന്നെ നിലനിര്‍ത്താന്‍ ഒക്ടോബര്‍ 13 മുതല്‍ 18 വരെ പാരീസില്‍ ചേരുന്ന എഫ്.എ.ടി.എഫ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും. 40 ശുപാര്‍ശകളില്‍ ഒന്നുമാത്രം പൂര്‍ണമായി നടപ്പാക്കിയ പാകിസ്താന്‍ 26 എണ്ണം ഭാഗികമായി നടപ്പാക്കിയെന്നും നാലെണ്ണം പൂര്‍ണമായും അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ എന്നിവയ്ക്ക് ഭീകരര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ല എന്നാണ് അന്താരാഷ്ട്ര കൂട്ടായ്മ വിലയിരുത്തുന്നത്. ഭീകരരുടെ സാമ്പത്തിക സ്രോതസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തപക്ഷം പാകിസ്താന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുപോലും നല്‍കിയിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.