പുതുവത്സര സമ്മാനമായി പാകിസ്ഥാന് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു. 179 മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 180 തടവുകാരെയാണ് ശനിയാഴ്ച മോചിപ്പിക്കുക. വാഗാ അതിര്‍ത്തിയില്‍ ഇവരെ ഞായറാഴ്ച ഇന്ത്യക്ക് കൈമാറുമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.അതേസമയം, തടവുകാരുടെ മോചനം സംബന്ധിച്ച വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
276 ഇന്തന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി പാക് തടവിലുണ്ട്. ഇതില്‍ 83 പേരുടെ ശിക്ഷാ കാലാവധി കഴിഞ്ഞുവെങ്കിലും പൗരത്വം ഉറപ്പാക്കാത്തത് കാരണം ഇവരുടെ മോചനം വൈകുകയാണന്ന് മുന്‍ പാക് സുപ്രീംകോടതി ജഡ്ജും തടവുകാരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ സമിതി അധ്യക്ഷനുമായ ജസ്റ്റിസ് നസിര്‍ അസ്ലം സഹിദ് പറഞ്ഞു. നിരപരാധികളായ മത്സ്യത്തൊഴിലാളികളുടെ മോചനം വൈകിച്ചതില്‍ അദ്ദേഹം ഇരു സര്‍ക്കാറുകളേയും കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഇന്ത്യ 121 പാക് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു. 29 പാക് തടവുകാര്‍ കൂടി ഇപ്പോഴും ഇന്ത്യന്‍ ജയിലിലുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല