സ്വന്തം ലേഖകന്‍: പാക്കിസ്ഥാനിലെ വിഖ്യാത കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു. പാക്കിസ്ഥാനിലെ വിഖ്യാത പുരോഗമന എഴുത്തുകാരിയും കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു. ദീര്‍ഘകാലം അസുഖബാധിതയായിരുന്നു.
സ്ത്രീപക്ഷ സാഹിത്യത്തിലെ പ്രധാനിയായാണ് ഫഹ്മിദ കണക്കാക്കപ്പെടുന്നത്. ഇതുവരെ പതിനഞ്ചിലേറെ പുത്തകങ്ങള്‍ രചിച്ച ഫഹ്മിദയുടെ ആദ്യ രചന 1967ലാണ്.പാധര്‍ കി സുബാനാണ് ആദ്യ പുസ്തകം. 1980കളുടെ തുടക്കത്തില്‍ ആവാസ് എന്ന പുസ്തകത്തിലൂടെ സൈനിക ഭരണകൂടത്തിനെ ഫഹ്മിദ നിശിതമായി വിമര്‍ശിച്ചു.
ഇതേതുടര്‍ന്ന് സൈനികകോടതി ഇവരുടേയും ഭര്‍ത്താവിന്റയും മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാരുന്നു. പിന്നീട് ജാമ്യം കിട്ടിയ ഉടനെ ഇന്ത്യയില്‍ അഭയം തേടി. അമൃത പ്രീതംകൗര്‍ മുഖേന ഇന്ദിര ഗാന്ധിയാണ് ഇവര്‍ക്ക് അഭയം നല്‍കിയത്. പിന്നീട് സിയയുടെ മരണശേഷമാണ് ഫഹ്മിദ പാക്കിസ്ഥാനിലേക്ക് മടങ്ങിയത്.
പാക് റേഡിയോ ന്യൂസ്‌കോസ്റ്ററായും ബി.ബി.സി.റേഡിയോയിലും ജോലി ചെയ്തിട്ടുണ്ട്. മരണത്തില്‍ പാക് മനുഷ്യാവകാശ മന്ത്രി ശീരീന്‍ മസാരി അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല