സ്വന്തം ലേഖകന്‍: ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ അബ്ദുള്‍ മജീദ് മെന്‍ഗലാണ് ആറു ഭാര്യമാരിലായി 54 മക്കളുമായി വാര്‍ത്തയിലെ താരമായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുന്ന 70 കാരനായ അബ്ദുള്‍ മജീദിന് പന്ത്രണ്ട് മക്കള്‍ പലപ്പോഴായി മരിച്ചതിനാല്‍ നിലവില്‍ 42 മക്കളാളുള്ളത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ 22 പേര് ആണ് കുട്ടികളും 20 പേര് പെണ്‍കുട്ടികളുമാണ്.
പതിനെട്ടാം വയസിലായിരുന്നു അബ്ദുള്‍ മജീദ് ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം അഞ്ച് യുവതികളേയും വിവാഹം കഴിച്ചു. ഇതില്‍ രണ്ട് ഭാര്യമാരെ നഷ്ടമായി. ഇടക്കാലത്ത് ജോലി നഷ്ടപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി നേരിട്ടതുമാണ് ഭാര്യമാരും കുട്ടികളും മരിക്കാന്‍ കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. കുട്ടികളെ വേണ്ട രീതിയില്‍ പരിപാലിക്കാന്‍ കഴിഞ്ഞില്ല. രോഗം പിടിപെട്ട ഭാര്യമാര്‍ക്ക് യഥാസമയത്ത് ചികിത്സ നല്കാന് കഴിയാത്തതും പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു.
ആദ്യകാലങ്ങളില്‍ തനിക്ക് മെച്ചപ്പെട്ട ആരോഗ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്തു. ജോലി ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് കുഞ്ഞുങ്ങളേയും ഭാര്യമാരേയും നല്ല രീതിയില്‍ നോക്കി. പിന്നീടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നും അബ്ദുള്‍ മജീദ് പറഞ്ഞു. അബ്ദുള്‍ മജീദിന്റെ മൂത്ത മകന് അബ്ദുള്‍ ബാരിയും പിതാവിനെപ്പോലെ ട്രക്ക് ഡ്രൈവറാണ്. പിതാവിന്റേയും മകന്റേയും വരുമാനംകൊണ്ടാണ് ഈ വലിയ കുടുംബം ജീവിച്ചു പോകുന്നത്.
എഴു മുറികളുള്ള വീട്ടിലാണ് അബ്ദുള്‍ മജീദും കുടുംബവും കഴിയുന്നത്. മക്കള്‍ എല്ലാവരും അവരുടെ അമ്മമാര്‍ക്കൊപ്പം തന്നെയാണ് ഉറക്കം. അബ്ദുള്‍ മജീദിന്റെ കൊച്ചു മക്കളില്‍ പത്തുപേര്‍ സ്കൂളില്‍ പോകുന്നില്ല. കുടുംബം വലുതാണെങ്കിലും പണത്തിന്റെ ഞെരുക്കം ഇവരെ വല്ലാതെ ബുദ്ധുമുട്ടിക്കുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല