സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു, പാകിസ്ഥാനിയായ ഭാര്യയും ഇന്ത്യക്കാരനായ ഭര്‍ത്താവും ഒരുമിച്ചു. കര്‍ണാടകയിലെ ബസവേശ്വര്‍നഗര്‍ സ്വദേശിയായ ഡാനിയല്‍ ഹെന്റി ദേവനൂറിന്റെ ഭാര്യ സില്‍വിയ നൂറീനാണ് ഇന്ത്യയിലെത്താന്‍ സുഷമ വഴി തുറന്നത്. ദേവനൂര്‍ ട്വിറ്ററിലൂടെ വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം സില്‍വിയ പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യുട്ടി ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നാട്ടിലേക്ക് വരാനുള്ള നടപടികള്‍ വേഗത്തിലാകുകയുമായിരുന്നു. സന്ദര്‍ശക വിസയിലാണ് നൂറീന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് നൂറീന് ഭര്‍ത്താവിന്റെ അടുത്തെത്താന്‍ വഴി തെളിയുന്നത്.
ഇപ്പോള്‍ ഡല്‍ഹിയില്‍ ബന്ധുവിന്റെ വീട്ടില്‍ കഴിയുന്ന ഹെന്റിയും ഭാര്യയും അടുത്ത ആഴ്ച തന്നെ ഹൂബ്ലിയിലേക്ക് പോകും. വിസ കാലാവധി കഴിയുന്നതോടെ നൂറീന് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. ഒരു മൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനായ ഡാനിയല്‍ കഴിഞ്ഞ ജൂണ്‍ 25നാണ് തന്റെ അകന്ന ബന്ധുവായ നൂറീനെ ലാഹോറില്‍ വച്ച് വിവാഹം കഴിക്കുന്നത്. വിഭജനത്തിന് മുമ്പ് പാകിസ്താനിലേക്ക് കുടിയേറിയവരാണ് നൂറീന്റെ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല