സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍. മലയാളികളുടെ പക്രുവായ അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാളായിരുന്നു. പിറന്നാളിന് പക്രു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ മനംകവര്‍ന്നത്.
അച്ഛനേക്കാള്‍ മകള്‍ വളര്‍ന്നു എന്ന സന്തോഷത്തോടെയാണ് ഈ ചിത്രത്തെ എല്ലാവരും സ്വാഗതം ചെയ്തിരിക്കുന്നത്. ‘ഇന്ന് എന്റെ മോളുടെ ജന്മദിനമാണെന്ന്,’ പറഞ്ഞാണ് മകള്‍ക്ക് അച്ഛന്റെ ആശംസ എത്തിയത്. ഫോട്ടോയില്‍ എല്ലാവരുടേയും പ്രധാന ആകര്‍ഷണം ഇരുവരുടേയും ഡ്രസ്സാണ്. പക്രു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ഇളയരാജയിലെ’ വേഷമാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
ചെസ് മുണ്ട് എന്ന് പറയുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വസ്ത്രം ഇതിനകം സോഷ്യല്‍ മീഡിയ വഴി തരംഗമായി കഴിഞ്ഞു. ആരാധകര്‍ക്കിടയില്‍ ഈ മുണ്ട് ഒരു ഹിറ്റായിരിക്കുകയാണ്. ഇതെവിടെ കിട്ടും എന്ന് അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല