1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2012

ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്ക്‌ കമ്പ്യൂട്ടര്‍വത്കൃത തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുമെന്ന് പാക് സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഹിന്ദു വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിയമമില്ലാത്തിനാല്‍ പാകിസ്താനില്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

ഇതു മൂലം തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലഭിക്കാന്‍ തടസ്സം നേരിടുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. തുടര്‍ന്ന് വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിയമമില്ലാത്ത ഹിന്ദുസ്ത്രീകള്‍ക്കും കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

മുന്‍പ് കേസ് പരിഗണനയ്്ക്ക് വന്നപ്പോള്‍ ഹിന്ദു സ്ത്രീകള്‍ക്ക് കാര്‍ഡ് നല്‍കാന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്ന് കാര്‍ഡ് നല്‍കുന്ന ഏജന്‍സി കോടതിയെ അറിയിച്ചിരുന്നു. കാര്‍ഡ് ലഭിക്കാനായി വിവാഹിതയാണെന്ന് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ഇതിലെ വ്യവസ്ഥ. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു. ഇതെ തുടര്‍ന്ന് നിയമത്തില്‍ മാറ്റം വരുത്താന്‍ കാര്‍ഡ് നല്‍കുന്ന ഏജന്‍സി എന്‍.എ.ആര്‍.ഡി.എ. തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് വരാനായി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച പ്രേം സാരി മായി എന്ന സ്ത്രീയെക്കുറിച്ച് വന്ന റിപ്പോര്‍ട്ടാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെടാന്‍ കാരണമായത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാത്രമല്ല അനധികൃതമായി ഒരു പുരുഷനോടൊത്ത് താമസിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് വന്‍തുക കൈക്കൂലി നല്‍കിയതിന് ശേഷമാണ് പ്രേം സാരിയ്ക്ക് പാസ്‌പോര്‍ട്ട് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.