മാഞ്ചസ്റ്റര്‍: പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മാഞ്ചസ്റ്ററില്‍ ഊഷ്മള സ്വീകരണം നടത്തി. ഫോളോഫില്‍ഡ് സെന്റ് കെന്റഗണ്‍സ് പള്ളിയില്‍ നവംബര്‍ 2-ന് വൈകുന്നേരം നടന്ന സ്വീകരണപരിപാടികളില്‍ പങ്കെടുക്കുവാന്‍ മാഞ്ചസ്റ്ററിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.
താലപ്പൊലികളുടെ അകമ്പടിയോടെ അഭിവന്ദ്യപിതാവിനെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഫാ.ടോം കോണോലി അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോര്‍ജ്ജ് ചിരാംകുഴി സ്വാഗതം ആശംസിച്ചു. പാരമ്പര്യമായി ലഭിച്ച വിശ്വാസത്തെ മുറുകെപ്പിടിച്ച് സഭയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുവാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബങ്ങള്‍ ദൈവത്തിന്റെ ആലയങ്ങളായി തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് പ്രസംഗിച്ച ഫാ.ടോം കോണോലി യു.കെ.യിലുള്ള മലയാളികളുടെ വിശ്വാസതീക്ഷ്ണതയെ പ്രകീര്‍ത്തിച്ചു.
ഫാ.സജിമലയില്‍ പുത്തന്‍പുര, ഫാ.സോണി കാരുവേലില്‍, ഫാ.ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ഐറിഷ് ഡാന്‍സ് ഉള്‍പ്പെടെ വിവിധകലാപരിപാടികള്‍ അരങ്ങേറി. ലിജുപൗലോസ് നന്ദിരേഖപ്പെടുത്തി. സാല്‍ഫോര്‍ഡ് രൂപതാവികാരിജനറല്‍ ഫാ.ആന്റണി.കെ. അഭിവന്ദ്യപിതാവുമായി ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല