സ്വന്തം ലേഖകന്‍: നവംബറിന്റെ നഷ്ടം വീണ്ടും, ലണ്ടന്‍ നിവാസിയായ പാല സ്വദേശി പക്ഷാഘാതം മൂലം മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുകയായിരുന്ന കോര്‍ചെസ്റ്റര്‍ കെല്‍വിങ്ങ്ടണിലെ ഫിയറിങ്ങില്‍ താമസക്കാരനായ സാബു മാത്യുവാണ് മരിച്ചത്. അമ്പത് വയസായിരുന്നു.
കെല്‍വിഡണിലെ നഴ്‌സിങ്ങ് ഹോം ജീവനക്കാരനായ സാബു ജോലി സമയമായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് നേഴ്‌സിങ് ഹോമിലെ സഹപ്രര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ സാബുവിന്റെ നില അതീവ ഗുരുതരമായതിനാല്‍ 48 മണിക്കൂര്‍ കഴിഞ്ഞശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളു എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍. തുടര്‍ന്ന് സാബുവിന്റെ ജീവനു വേണ്ടിയുള്ള നിശബ്ദ പ്രാര്‍ഥനയിലായിരുന്നു യുകെ മലയാളി കൂട്ടായ്മകള്‍.
എന്നാല്‍ എല്ലാം വിഫലമാക്കി ഇന്നലെ പക്ഷാഘാതത്തെ തുടര്‍ന്ന് തലച്ചോറിനുള്ളില്‍ അമിതമായി രക്തസ്രാവമുണ്ടായതിനാല്‍ സാബുവിനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരികയായിരുന്നു. കോട്ടയം പാലായിലെ ഗണപതിപ്ലാക്കല്‍ കുടുംബാംഗമാണ്. സാലിയാണ് ഭാര്യ. 17 വയസുള്ള അഖില്‍, 15 വയസുള്ള നിഖില്‍ എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല