സ്വന്തം ലേഖകന്‍: പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകം, അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം. കാര്‍മ്മലീത്ത ലിസ്യു കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റു വൈകുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കൊലപാതകം സംബന്ധിച്ച വിവിധ സാധ്യതകളെ സംബന്ധിച്ച് പരിശോധനകള്‍ തുടരുകയാണ്.120 ല്‍പ്പരം ആളുകളെ ചോദ്യംചെയ്തു കഴിഞ്ഞു.സംശയാസ്?പദമായ സാഹചര്യങ്ങളിലുള്ള ഏതാനും ചില ആളുകളെ നിരവധിതവണ ചോദ്യം ചെയ്യുന്നുണ്ട്.
കൊലപാതകത്തിന് പ്രേരകമായ സാഹചര്യങ്ങളെ സംബന്ധിച്ച് അവ്യക്തത, കൃത്യം നിര്‍വ്വഹിക്കാന്‍ പ്രതി എങ്ങനെ കോണ്‍െവന്റിനുള്ളില്‍ കടന്നു, തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന തൂമ്പ കണ്ടെത്തി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൃത്യംനടന്ന ദിവസംതന്നെ പോലീസ് കോണ്‍വെന്റില്‍ പരിശോധന നടത്തിയപ്പോള്‍ രക്തക്കറ പുരണ്ട തൂമ്പ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ദിവസങ്ങള്‍ക്കുശേഷമാണ് ആയുധം കണ്ടെത്തിയത്. നിലവില്‍ പോലീസിന്റെ സംശയപ്പട്ടികയില്‍ ഒന്നിലേറെ ആളുകളുെണ്ടന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. രാമപുരം, ചക്കാമ്പുഴ,മൂന്നാനി,പാലാ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പോലീസ് നിരീക്ഷണത്തിലുമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല